പാക്കിസ്ഥാനിലേക്കു മടങ്ങും: മുഷാറഫ്

single-img
2 March 2013

Pervez-Musharraf_2ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചയ്ക്കകം പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നു മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.പിപിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് 2008ല്‍ പാക്കിസ്ഥാന്‍ വിട്ട മുഷാറഫ് 2010ല്‍ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് രൂപീകരിച്ചു. ബ്രിട്ടനിലും ദുബായിയിലുമായി പ്രവാസജീവിതം നയിക്കുന്ന മുഷാറഫ് അടുത്ത ഇലക്്ഷനുമുമ്പായി പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നു മുമ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പിപിപി സര്‍ക്കാരിന്റെ കാലാവധി ഉടന്‍ തീരും. തെരഞ്ഞെടുപ്പിനു മുമ്പായി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നു വ്യവസ്ഥയുണ്ട്. ബലൂച് നേതാവായിരുന്ന അക്ബര്‍ ബുഗ്തി, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ എന്നിവരുടെ വധക്കേസുമായി ബന്ധപ്പെട്ട് മുഷാറഫിനെതിരേ രണ്ട് അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്.പാക്കിസ്ഥാനില്‍ മടങ്ങിയെത്തി കേസ് നേരിടുമെന്ന് ദുബായിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍