മുന്നണി മാറ്റ ചര്‍ച്ചകള്‍ സിപിഎം വിഭാഗീയത മറച്ചുവയ്ക്കാന്‍: ചെന്നിത്തല

single-img
2 March 2013

chennithalaമുന്നണി മാറ്റ ചര്‍ച്ചകള്‍ സിപിഎമ്മിലെ വിഭാഗീയതകള്‍ മറച്ചു വയ്ക്കാന്‍ വേണ്ടിയുള്ള രാഷ്ര്ടീയ നീക്കമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇടതുമുന്നണി ദുര്‍ബലമായതു കൊണ്ടാണു കൂറുമാറ്റത്തിനും കാലുമാറ്റത്തിനും ശ്രമിക്കുന്നത്. യുഡിഎഫിലെ ഏതെങ്കിലും കക്ഷിക്ക് അതൃപ്തിയുണ്‌ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഏഴിന് ചേരുന്ന യുഡിഎഫ് നേതൃ യോഗത്തില്‍ എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.