ചന്ദ്രശേഖരന്‍ വധം: ആറ് സാക്ഷികളെ ഇന്ന് വിസ്തരിക്കും

single-img
1 March 2013

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 16 മുതല്‍ 21 വരെയുള്ള സാക്ഷികളെ ഇന്ന് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജ് ആര്‍.നാരായണ പിഷാരടി മുമ്പാകെ വിസ്തരിക്കും. 16-ാം സാക്ഷി നാലുതറ മണ്ണംപറമ്പ് കോളനിയില്‍ ടി.കെ സുമേഷ്, 17ാം സാക്ഷിയും പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയുമായ തലശേരി ടെമ്പിള്‍ ഗേറ്റില്‍ ചോമ്പിക്കാരന്‍ കെ.പി നവീന്‍ദാസ്, 18ാം പ്രതി എരഞ്ഞോളി നാമത്തില്‍ വിജേഷ്, 19ാം പ്രതി കതിരൂര്‍ ലണ്ടന്‍ ഹൗസില്‍ ഇ.കെ സക്കരിയ, 20ാംപ്രതി അഴിയൂര്‍ ചില്ലിപറമ്പില്‍ സി.പി ഹാരിസ്, 21-ാം പ്രതി കൊയിലാണ്ടി ചേമഞ്ചേരി കടുങ്ങാംപൊയില്‍ റഫീഖ് എന്നിവരെയാണ് വിസ്തരിക്കുക.