ഷുക്കൂര്‍ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകനെതിരേ കേസ്

single-img
1 March 2013

shukkor-kannurഅരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകനെതിരേ കേസ്. കേസിലെ സാക്ഷിയായ അബുവിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരേ കേസെടുത്തത്. ഇതേ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ സലീം എന്നയാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എംഎല്‍എക്കുമെതിരേ നേരത്തെ ലീഗ് പ്രവര്‍ത്തകരായ അബുവും സാബിറും മൊഴി നല്‍കിയിരുന്നു.