പാപ്പ വിടവാങ്ങി

single-img
1 March 2013

marpappaഭാവിയിലെ മാര്‍പാപ്പ നിങ്ങളുടെയിടയിലുണ്ട്. അദ്ദേഹത്തിനു നിരുപാധികമായ അനുസരണവും ആദരവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു-വത്തിക്കാനിലെ ക്ലമന്റൈന്‍ ഹാളില്‍ കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു. സ്ഥാനത്യാഗം ചെയ്യുന്ന ബനഡിക്ട് പതിനാറാമനു യാത്രയയപ്പു നല്‍കാനായി ക്ലമന്റൈന്‍ ഹാളില്‍ ഇന്നലെ രാവിലെ 11നു ചേര്‍ന്ന ചടങ്ങില്‍ 144 കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്ന കര്‍ദിനാള്‍മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമെന്നു ബനഡിക്ട് പതിനാറാമന്‍ ഉറപ്പുനല്‍കി. ഒരു ഓര്‍ക്കസ്ട്രയിലെന്ന പോലെ ഐക്യത്തോടെ വര്‍ത്തിക്കാന്‍ കര്‍ദിനാള്‍മാരെ അദ്ദേഹം ആഹ്വാനം ചെയ്തു.