പാക്കിസ്ഥാനില്‍ പ്രൈമറി സ്‌കൂള്‍ തീവ്രവാദികള്‍ ബോംബ് വെച്ചു തകര്‍ത്തു

single-img
1 March 2013

map_of_pakistanpakistanപാക്കിസ്ഥാനില്‍ പ്രൈമറി സ്‌കൂള്‍ തീവ്രവാദികള്‍ ബോംബ് വെച്ചു തകര്‍ത്തു. ലക്കി മാര്‍വാത്തിലെ ആബാ ഖേല്‍ മേഖലയിലെ സ്‌കൂളാണ് തകര്‍ത്തത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് ക്ലാസ് മുറികള്‍ പൂര്‍ണമായി തകര്‍ന്നു. എന്നാല്‍ ജീവാപായം ഉണ്ടായിട്ടില്ല. ഇന്നലെ മൊഹ്മാന്ത് ഗോത്രമേഖലയിലെ നാല് സ്‌കൂളുകളില്‍ താലിബാന്‍ തീവ്രവാദികള്‍ ബോംബ് വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സ്‌കൂള്‍ കൂടി ബോംബ് വെച്ച് തകര്‍ത്തത്. സ്‌കൂളുകളിലെ പാഠ്യപദ്ധതിയെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെയും ഇസ്‌ലാം വിരുദ്ധമെന്ന് പറഞ്ഞാണ് തീവ്രവാദികള്‍ എതിര്‍ക്കുന്നത്.