Pravasi

യുവതിയ്ക്കു രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബുദാബി എമിറേറ്റ്‌സ് ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ പാനല്‍ തലയില്‍ വീണു പരുക്കേറ്റ യുവതിയ്ക്കു രണ്ടു ലക്ഷം ദിനാര്‍ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. നതാലി ജെന്‍ ക്രീന്‍ എന്ന ബ്രിട്ടീഷ് വനിത 2008 ല്‍ ഭര്‍ത്താവുമൊന്നിച്ച് എമിറേറ്റ്‌സ് പാലസില്‍ താമസിക്കുന്നതിനിടയില്‍ വാര്‍ഡ്രോബിന്റെ 2.2 കിലോ ഭാരമുള്ള പാനല്‍ തലയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ഗുരുതരമായ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു.നിരവധി തവണ അബോധാവസ്ഥയിലായ നതാലി ആശുപത്രിയിലും വീട്ടിലുമായി ജീവിതം തള്ളിനീക്കുകയാണ്. യുവതിയുടെ ചികിത്സാച്ചിലവിനു ഭീമമായ തുക ആവശ്യമാണ്. ഇപ്പോള്‍ ലഭിച്ച നഷ്ട പരിഹാരവും ഇതിനു തികയാത്ത അവസ്ഥയിലാണെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. നതാലിയുടെ രോഗാവസ്ഥയെത്തുടര്‍ന്ന് ഭര്‍ത്താവ് വിഷാദരോഗത്തിനടിമപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.