ജഗതി വീട്ടിലെത്തി

single-img
1 March 2013

jagathy-sreekumar-3201വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തോളമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാറിനെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ 10.30 ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹത്തെ നടന്‍ കലാഭവന്‍ മണിയുടെ കാരവാനില്‍ പ്രത്യേക സജ്ജീകരണങ്ങളോടു കൂടി ഇന്നു പുലര്‍ച്ചെ 3.57 നാണ് തിരുവനന്തപുരത്തെ ജഗതിയിലുള്ള വസതിയിലെത്തിച്ചത്. വെല്ലൂര്‍ മെഡിക്കല്‍ കോളജിന്റെ കീഴിലുള്ള റീഹാബിലിറ്റേഷന്‍ സെന്ററില്‍ സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പിയും ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കാണ് അദ്ദേഹം വിധേയനായിരുന്നത്. സ്വന്തം വീടിന്റെ അന്തരീക്ഷം ജഗതിക്ക് കൂടുതല്‍ മാനസീകോല്ലാസം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിശ്രമത്തിനായി വീട്ടിലേക്ക് അയച്ചത്. ഇവിടെ രണ്ടു മാസത്തെ ഫിസിയോതെറാപ്പി തുടര്‍ന്നതിനു ശേഷം അദ്ദേഹത്തെ വീണ്ടും വെല്ലൂരിലേക്ക് കൊണ്ടു പോകും.