ഡോക്ടര്‍മാരുടെ നിസഹരണ സമരം ഇന്നു മുതല്‍

single-img
1 March 2013

doctors-300x214സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ നിസഹരണ സമരം ആരംഭിക്കുമെന്നു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് എല്ലാ ആശുപത്രികളിലും സൂചനാ പണിമുടക്കു നടത്തും. അത്യാവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവ സൗകര്യങ്ങള്‍ ഇന്നു ലഭ്യമാകില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി സംബന്ധമായ ധനവിനിയോഗത്തില്‍ നിന്നു ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. സംസ്ഥാന, ജില്ലാ അവലോകന യോഗങ്ങളില്‍ പങ്കെടുക്കില്ല. ആശുപത്രിക്കു പുറത്തുള്ള ക്യാമ്പുകള്‍, പരിശീലനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കില്ല.

ഇന്ത്യയില്‍ ആദ്യമായി ദേശീയ അംഗീകാരം ലഭിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. രമ്യയെ ഉന്നത ഇടപെടലിലൂടെ അകാരണമായി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചു കഴിഞ്ഞമാസം 18 മുതല്‍ ആലപ്പുഴ ജില്ലയില്‍ അനിശ്ചിതകാല നിസഹകരണ സമരം നടന്നു വരികയാണ്.
സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് നാലുമുതല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.