ജെയ്റ്റിലിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

single-img
1 March 2013

arun_jaitley_20090406രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വിഷയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജെയ്റ്റ്‌ലിയുടെ ഫോണ്‍ വിളികളുടെ പട്ടികയാണ് പോലീസിന്റെ ഒത്താശയോടെ ചിലര്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നും സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന നീരജ് നായര്‍, അരവിന്ദ് പ്രഭാസ്, ഡോ അനുരാഗ് സിംഗ്, നിതീഷ് എന്നിവരാണ് ഇതിനു പിന്നിലെന്നും ഷിന്‍ഡെ അറിയിച്ചു.