ഒരു പിടി ചാരമായി സച്ചിന്‍-കാംബ്ലി റെക്കോര്‍ഡ്

single-img
28 February 2013

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് ക്രിക്കറ്റിനു ദൈവമാണ്. എന്നാല്‍ ആ ദൈവത്തിന്റെ ഉദയത്തെക്കുറിക്കുന്ന രേഖകള്‍ കാണണമെന്നാവശ്യപ്പെട്ടാല്‍ ഇനി നിരാശ മാത്രം. ചരിത്രമായ സച്ചിന്‍- വിനോദ് കാംബ്ലി ദ്വയത്തിന്റെ 664 റണ്‍സ് കൂട്ടുകെട്ടിന്റെ ഔദ്യോഗിക രേഖകള്‍ കത്തിച്ചു. ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ് ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ശാരദാശ്രം സ്‌കൂളിനു വേണ്ടി സെന്റ് സേവ്യേഴ്‌സിനെതിരെയാണ് ഈ കൂട്ടുകെട്ട് പിറന്നത്. മത്സരത്തിന്റെ ഔദ്യോഗിക സ്‌കോര്‍ ഷീറ്റ് ആണ് ചാമ്പലായി മാറിയത്. മുംബൈ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനാണ്(എംഎസ്എസ്എ)ഈ രേഖകള്‍ സൂക്ഷിച്ചുവച്ചിരുന്നത്. അബദ്ധത്തിലൊന്നും തീ കത്തിയതല്ല. പഴയ കടലാസുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സ്ഥമില്ലാതെ വന്നതു കൊണ്ട് എംഎസ്എസ്എ അധികൃതര്‍ തീയിടുകയായിരുന്നു. കൂട്ടത്തില്‍ ചരിത്രം കുറിച്ച സ്‌കോര്‍ ഷീറ്റും ചാരമായി. ഇതോടെ തെളിയിക്കാന്‍ രേഖയില്ലാത്ത ചരിത്രമായി സച്ചിന്‍-കാംബ്ലി കൂട്ടുകെട്ട്.