ഹെലികോപ്ടര്‍ അഴിമതി :ജെപിസി അന്വേഷിക്കും

single-img
28 February 2013

ഉന്നതര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കും. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി. പ്രതിരോധ മന്ത്രി എ.കെ.ആന്റണി് ജെപിസി അന്വേഷണത്തിനുള്ള സമ്മതം അറിയിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് കാര്യമന്ത്രി കമല്‍നാഥ് ആണ് പ്രമേയം അവതരിപ്പിച്ചത്.അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ആന്റണി ജെപിസി അന്വേഷത്തിനുള്ള സര്‍ക്കാരിന്റെ സമ്മതം സഭയെ അറിയിച്ചത്. യുപിഎ സര്‍ക്കാരിനൊന്നും മറയ്ക്കാനില്ലെന്നു പറഞ്ഞ അദേഹം പ്രതിരോധ വകുപ്പിനു രാഷ്ട്രീയമില്ലെന്നും പറഞ്ഞു. അത്യന്തം വികാരനിര്‍ഭരനായാണ് അദേഹം സംസാരിച്ചത്. കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും അദേഹം പാര്‍ലമെന്റിനു ഉറപ്പു നല്‍കി.മുപ്പതംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. മൂന്നു മാസത്തിനകം കേസ് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കും. എന്നാല്‍ ജെപിസി അന്വേഷണത്തിനെതിരെ എതിര്‍പ്പുമായി ബിജെപി, എജിപി, സിപിഐ, ജെഡിയു, തൃണമൂല്‍ അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ എംപി അധ്യക്ഷനായ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഈ കക്ഷികള്‍ മുന്നോട്ടുവച്ചത്.