ബജറ്റ് അവതരണം ആരംഭിച്ചു

single-img
28 February 2013

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതു ബജറ്റ് ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. രാജ്യത്തെ 82 മത് ബജറ്റും ചിദംബരത്തിന്റെ എട്ടാം ബജറ്റും ആണ് ഇത്തവണത്തതേത്. പത്തു ബജറ്റുകളവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ പേരിലാണ് കേന്ദ്ര ബജറ്റ് ഏറ്റവും കൂടുതല്‍ തവണ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡുള്ളത്. പ്രണബ് മുഖര്‍ജിയ്‌ക്കൊപ്പം എട്ടു ബജറ്റ് എന്ന റെക്കോര്‍ഡ് പങ്കിടുകയാണ് പി.ചിദംബരം.

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും ബാധിച്ചതായി ചിദംബരം ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. ഭക്ഷ്യവില വര്‍ദ്ധന ആശങ്കാജനകമാണ്. സാമ്പത്തിക വളര്‍ച്ച 8% ശതമാനം ആക്കുകയെന്നത് ശ്രമകരമാണെങ്കിലും അതിനായി പരിശ്രമിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായതെന്നും അദേഹം പറഞ്ഞു. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.