ടി.പി. വധം: അന്വേഷണം പൂര്‍ത്തിയായതായി അറിയില്ലെന്ന് വി.എസ്

single-img
27 February 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ടി.പി വധത്തിന്റെ പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു.

എസ്.ആര്‍.പി യുടെ അഭിപ്രായം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും ഇക്കാര്യത്തെ കുറിച്ച് കൂടുതലായി തനിക്കറിയില്ലെന്നും വി.എസ്.പറഞ്ഞു.

കെ.എം. മാണി ഇടതുമുന്നണിലേക്കു വരുന്നുവെന്നു പറഞ്ഞതു മാധ്യമങ്ങളാണ്. അതു കണ്ടിട്ടായിരുന്നു താന്‍ പ്രതികരിച്ചത്. മാണി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാല്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വി എസ് പ്രതികരിച്ചു