സിപിഎം വിലപേശാനുള്ള ആയുധമല്ല: എസ് ആര്‍ പി

single-img
27 February 2013

ഇടതുമുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. യു.ഡി.എഫിലെ തര്‍ക്കങ്ങളില്‍ സി.പി.എമ്മിനെ വിലപേശാനുള്ള ആയുധമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിലെ പാര്‍ട്ടികള്‍ക്ക് നയപരമായ വിയോജിപ്പുണ്ടെങ്കില്‍ അവര്‍ പുറത്തുവരട്ടെ. അല്ലാതെ യു ഡി എഫിലെ തര്‍ക്കങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്നും അദ്ദേഹം പറഞ്ഞു.