കൊല്‍കത്തയില്‍ വന്‍ അഗ്നിബാധ: 20 മരണം

single-img
27 February 2013

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സിയാല്‍ദ മേഖലയില്‍ ആണ് അപകടം ഉണ്ടായത്.  രാവിലെ 3.30 ഓടെ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. നാല്പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

25 ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.ഇടുങ്ങിയ റോഡുകളും രൂക്ഷമായ പുകയും രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. കെട്ടിടത്തില്‍നിന്നു പുറത്തേക്കുള്ള ഏക കവാടത്തില്‍ തീപിടിച്ചതാണു മരണ സംഖ്യ ഉയരാന്‍ കാരണമെന്നാണ് സൂചന.

മരിച്ച മൂന്ന് പേരുടെ മൃതദേഹം മാര്‍ക്കറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജിലേയ്ക്കും 14 പേരുടേത് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയി.

പൊള്ളലേറ്റവരെ വിവിധ ആശുപത്രികളിളേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

അഗ്നിബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാനടപടികള്‍ മാര്‍ക്കറ്റ് അധികൃതര്‍ പാലിച്ചില്ലെന്ന് ഫയര്‍ സര്‍വീസസ് മന്ത്രി ജാവേദ് ഖാന്‍ പറഞ്ഞു.