റെയില്‍വേ ബജറ്റ് അവഗണന: യുഡിഎഫ് എംപിമാര്‍ പ്രതിഷേധമറിയിക്കും

single-img
27 February 2013

റെയില്‍വേ ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിക്കുമെന്ന് യുഡിഫ് എം.പിമാര്‍. കേരളത്തിന്റെ പരാതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെയും അറിയിക്കാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

അതേസമയം റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍നിന്നുള്ള ഇടത് എംപിമാര്‍ ഇന്നു പാര്‍ലമെന്‍റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കും