മാണിയ്ക്കു സ്വാഗതം: വി.എസ്.

single-img
26 February 2013

കെ.എം. മാണി ഇടതുപക്ഷത്തേയ്ക്കു വന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എതിര്‍ക്കില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. ഇടതുമുന്നണിയിലേയ്ക്കു മാണിയെ സന്തോഷപൂര്‍വ്വം സ്വീകരിക്കും. മുന്നണിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും വി.എസ്. പറഞ്ഞു.

കെ.എം.മാണി യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപിക്കുന്നതിനിടയിലാണ് അദേഹത്തെ ഇടതുമുന്നണിയിലേയ്ക്കു സ്വീകരിക്കുമെന്ന് വി.എസ്. പ്രതികരിച്ചത്. രാഷ്ട്രീയ മുന്നണി ബന്ധം വിവാഹം പോലെ എക്കാലവും നിലനില്‍ക്കില്ലെന്നും മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ബന്ധം അതു മാറുന്നതിനനുസരിച്ച് അവസാനിക്കുമെന്നും കഴിഞ്ഞ ദിവസം കെ.എം. മാണി പറഞ്ഞിരുന്നു. ഇതാണ് അദേഹം യുഡിഎഫ് വിടുകയാണെന്ന പ്രചാരണങ്ങള്‍ക്ക് കാരണമായത്.