നന്ദി വി.എസ്.; തല്കാലം ഇടത്തേയ്ക്കു തിരിയുന്നില്ല

single-img
26 February 2013

യുഡിഎഫ് വിടുന്ന കാര്യം മനസ്സില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി അറിയിച്ചു. താന്‍ പറഞ്ഞതൊക്കെ സൈദ്ധാന്തികം മാത്രമാണെന്നും അദേഹം വ്യക്തമാക്കി. അതേ സമയം തന്നെ ഇടതുമുന്നണിയില്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു നന്ദി പറയാനും അദേഹം മറന്നില്ല. ക്ഷണത്തിനു നന്ദിയുണ്ടെങ്കിലും ഇടത്തേയ്ക്ക് ഇപ്പോള്‍ വരുന്നില്ലെന്ന് സൗമനസോടെ അറിയിക്കുന്നതായി മാണി പ്രതികരിച്ചു.