Business

സ്വര്‍ണത്തിനു വില കൂടി

തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണവിപണി തിരിച്ചു കയറി. പവന് 80 രൂപ കൂടി 22,120 രൂപയിലെത്തി. ഗ്രാമിനു 10 രൂപ വര്‍ദ്ധിച്ച് 2765 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പവന് 440 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതിനനുസരിച്ച് ആഭ്യന്തര വിപണിയിലും വില കുറയുകയായിരുന്നു.