2 ജി സ്‌പെക്ട്രം: രാജയെ പിന്തുണയ്ക്കുമെന്നു ഡിഎംകെ

single-img
25 February 2013

rajaസംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി മൊഴിനല്‍കാന്‍ തന്നെ അനുവദിക്കണമെന്നു മുന്‍ ടെലികോം മന്ത്രി എ. രാജ ആവശ്യ പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ചൊവ്വാഴ്ച ചേരുന്ന യുപിഎ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നു ഡിഎംകെ നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിക്കുകയാണെങ്കില്‍, രാജയുടെ ആവശ്യത്തിനു പൂര്‍ണ പിന്തുണനല്‍കുമെന്നു ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ എംപി പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യുപിഎ യോഗത്തില്‍ മുഖ്യവിഷയമായി രാജയുടെ കാര്യം ഉന്നയിക്കുമോയെന്ന ചോദ്യത്തിന് 2ജി സ്‌പെക്ട്രം അഴിമതിയിലെ പുതിയ വഴിത്തിരിവായിരിക്കും രാജയുടെ വെളിപ്പെടുത്തലെന്ന് ഇളങ്കോവന്‍ പറഞ്ഞു.