എല്‍ഡിഎഫ് മനസ്സുവച്ചാല്‍ ഇവിടെ എന്തേലും നടക്കും: ബാലകൃഷ്ണപിള്ള

single-img
25 February 2013

pillaiഎല്‍.ഡി.എഫ് മനസ്സുവച്ചാല്‍ ഇവിടെ ചിലതൊക്കെ നടക്കുമെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും യുഡിഎഫില്‍ ചിലര്‍ കുപ്പായം തുന്നി ഇരിക്കുകയാണ്. യുഡിഎഫിലെ പ്രധാന നേതാക്കള്‍ക്ക് ഇക്കാര്യങ്ങള്‍ വൈകി മാത്രമേ മനസിലാകുകയുള്ളു. സര്‍ക്കാരിനു ഭീഷണിയില്ലെന്നു യുഡിഎഫ് നേതാക്കള്‍ നടിക്കുകയാണെന്നു പിള്ള പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ പോകുന്നതു പുതിയ ശക്തികളായിരിക്കും. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും വെറുപ്പിച്ചുകൊണ്ടു കേരളത്തില്‍ യുഡിഎഫിനു വിജയിക്കാന്‍ കഴിയില്ലെന്നും പിള്ള പറഞ്ഞു.

ഗണേഷ്‌കുമാറിനെയും പിള്ള വെറുതേ വിട്ടില്ല. കെ. കരുണാകരനെയും മലയാറ്റൂര്‍ രാമകൃഷ്ണനെയും ആക്ഷേപിക്കുന്ന സെല്ലുലോയ്ഡ് എന്ന സിനിമയെ ന്യായീകരിച്ച മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മാപ്പുപറയണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അച്ഛനെ വില്ലനാക്കി സിനിമയെടുത്തയാളാണു ഗണേഷ് കുമാര്‍. അങ്ങനെയിരിക്കേ, തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നുവെന്നു പറയുന്ന കെ. കരുണാകരനെ വില്ലനാക്കിയ സിനിമയെ ഗണേഷ്‌കുമാര്‍ ന്യായീകരിച്ചതില്‍ അത്ഭുതമില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.