ഓസ്‌കാര്‍ : ആര്‍ഗോ മികച്ച ചിത്രം, ലൈഫ് ഓഫ് പൈയ്ക്കു നാല് അവാര്‍ഡ്

single-img
25 February 2013

എണ്‍പത്തിയഞ്ചാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബെന്‍ അഫ്‌ലക് സംവിധാനം ചെയ്ത ആര്‍ഗോ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ലൈഫ് ഓഫ് പൈയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ആങ്‌ലീയ്ക്ക് ലഭിച്ചു. നാലു പുരസ്‌കാരങ്ങളാണ് ലൈ ഓഫ് പൈ നേടിയത്. സില്‍വര്‍ ലൈനിങ് പ്ലെബുക്കിലെ അഭിനയത്തിനു ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നേടി. മികച്ച നടനുള്ള പുരസ്‌കാരം എബ്രഹാം ലിങ്കണിലെ വേഷത്തിനു ഡാനിയേല്‍ ഡേ ലൂയിസ് കരസ്ഥമാക്കി.
അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയാണ് ഇത്തവണത്തെ മികച്ച ചിത്രത്തിന്റെ പേരു പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ‘ആര്‍ഗോ’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മിഷേല്‍ ലോകത്തെ അറിയിച്ചത്.
നാലു ഓസ്‌കാറുമായി ലൈഫ് ഓഫ് പൈ മുന്നിലെത്തിയപ്പോള്‍ ആര്‍ഗോയും ലെസ്മിസറബിള്‍സും മൂന്നു പുരസ്‌കാരങ്ങള്‍ വീതം നേടി. ഛായാഗ്രഹണ മികവിനു ക്ലാഡിയോ മിറാന്‍ഡയും സംഗീതത്തിനു മൈക്കിള്‍ ഡാനെയ്ക്കും വിഷ്വല്‍ എഫക്ടിനും ആണ് ലൈഫ് ഓഫ് പൈയ്ക്കുള്ള മറ്റു പുരസ്‌കാരങ്ങള്‍.
മറ്റു പുരസ്‌കാരങ്ങള്‍: സഹ നടന്‍ – ക്രിസ്റ്റഫ് വാള്‍ട്ടസ്(ജാങ്കോ അണ്‍ചെയിന്‍ഡ്),സഹ നടി- ആനി ഹാത്ത്‌വേ(ലെസ് മിസറബിള്‍സ്), അനിമേഷന്‍ ഫീച്ചര്‍ ഫിലിം- ബ്രേവ്, വസ്ത്രാലങ്കാരം- ജാക്വലിന്‍ ഡുരന്‍(അന്ന കരനീന), മേക്കപ്പ് & ഹെയര്‍ സ്റ്റൈല്‍- ലിസ വെസ്റ്റ്‌കോട്ട്, ജൂലി ഡാര്‍ട്ട്‌നെല്‍ (ലെസ് മിസറബിള്‍സ്),ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- കര്‍ഫ്യൂ, ഡോക്യുമെന്ററി ഷോര്‍ട്ട് – ഇന്നൊസെന്റ്, ഡോക്യുമെന്ററി ഫീച്ചര്‍- സെര്‍ച്ചിങ് ഫോര്‍ ഷുഗര്‍ മാന്‍, വിദേശ ചിത്രം- അമോര്‍, സൗണ്ട് മിക്‌സിംഗ്- ലെസ് മിസറബിള്‍സ്, സൗണ്ട് എഡിറ്റിങ്ങ് -സീറോ ഡാര്‍ക് തേര്‍ട്ടി, സ്‌കൈഫാള്‍, എഡിറ്റിങ്ങ് – വില്യം ഗോള്‍ഡന്‍ബര്‍ഗ്(ആര്‍ഗോ), പ്രൊഡക്ഷന്‍ ഡിസൈന്‍-ലിങ്കണ്‍, ഒര്‍ജിനല്‍ സോങ്ങ്- അഡ്‌ലേ അഡ്കിന്‍സ്)സ്‌കൈഫാള്‍), അഡാപ്റ്റഡ് തിരക്കഥ- ക്രിസ് ടെറിയോ(ആര്‍ഗോ), ഒര്‍ജിനല്‍ തിരക്കഥ- ക്വിന്റിന്‍ ടരാന്റിനോ(ജാങ്കോ അണ്‍ചെയിന്‍ഡ്)