കുര്യന്‍ അങ്ങനെ ചെയ്യില്ല: കേന്ദ്രമന്ത്രി കമല്‍നാഥ്

single-img
25 February 2013

kamal-nath56171)സൂര്യനെല്ലി കേസില്‍ ആരോപണത്തിലകപ്പെട്ടിരിക്കുന്ന പി.ജെ കുര്യന് പിന്തുണയുമായി കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്തെത്തി. ഒരു ചാനല്‍ അഭിമുഖത്തിലാണ് പി.ജെ കുര്യന് കമല്‍നാഥ് ഉറച്ച പിന്തുണ നല്‍കിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുര്യന്റെ പേരിലുന്നയിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയം പാര്‍ലമെന്റില്‍ അനുവദിക്കില്ലെന്നും ഇടതുപക്ഷത്തിന് വേണമെങ്കില്‍ പി.ജെ കുര്യനെ ബഹിഷ്‌കരിക്കാമെന്നും കമല്‍നാഥ് പറഞ്ഞു. പി.ജെ കുര്യനെതിരായ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് ഇടതു സംഘടനകള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കമല്‍നാഥിന്റെ പ്രതികരണം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം പി.ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞതിനിടെ എംപിമാരായ എം.ബി രാജേഷിനും ടി.എന്‍ സീമയ്ക്കും പരിക്കേറ്റിരുന്നു. ഇതുന്നയിച്ച് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിന് ഇടതുപക്ഷം ഒരുങ്ങവേയാണ് കമല്‍നാഥ് കുര്യന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.