ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ല: കമല്‍നാഥ്

single-img
25 February 2013

kamal-nath-indian-road-development-to-9982ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ലെന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ്. പരാമര്‍ശം സംബന്ധിച്ചു ഷിന്‍ഡെ ബിജെപിയോട് ഖേദപ്രകടനം നടത്തുകയായിരുന്നു. ഹിന്ദു തീവ്രവാദം സംബന്ധിച്ച പ്രസ്താവനയില്‍ ബിജെപിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിലാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. അതു ബിജെപി അംഗീകരിച്ചതായും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍നാഥ് വിശദമാക്കി.