Business

സ്വര്‍ണവില വീണ്ടും താഴേയ്ക്ക്

സ്വര്‍ണത്തിനു വീണ്ടും വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിനു 10 രൂപ കുറഞ്ഞ് 2755 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. വെള്ളിയാഴ്ച മുതല്‍ 440 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.