ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

single-img
25 February 2013

delhi-city-mapsഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഇന്ത്യ ഗേറ്റിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. അമര്‍ ജവാന്‍ ജ്യോതിക്ക് ചുറ്റും പോലീസ് ബാരിക്കേഡ് തീര്‍ത്തു. നഗരത്തിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വീണ്ടും സ്‌ഫോടമുണ്ടായേക്കുമെന്ന് രഹസ്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയത്. വ്യാഴാഴ്ച ഹൈദരാബാദിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിച്ചിരുന്നു.