ചെമ്പഴന്തി ജുമാമസ്ജിദിൽ ഖുത്വ ബിയ്യത്ത് വാർഷികവും,ജിലാനി അനുസ്മരനവും നടന്നു.

single-img
25 February 2013

ചെമ്പഴന്തി മുസ്ലീം ജമാ‍അത്തിന്റെയും,ദാറുൽ ഉലും ഇസ്ലാമിക് ലൈബ്രറിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഖുത്വ് ബിയ്യത്ത് വാർഷികവും,ജിലാനി അനുസ്മരനവും 23,24 തീയതികളിൽ  ജമാ‍ആത്ത് ആഡിറ്റോറിയത്തിൽ വച്ച് നടന്നു.അശൈഖ് മുഹിദ്ദീൻ അബ്ദുൽ  ഖാദിർ ജിലാനി(റ)ഹിജ്റ 471ൽ ജനിച് 567 ൽ മരണപ്പെട്ട മഹാനാണ്,അദ്ദേഹത്തെ പ്രകീർത്തിച്ച് കൊണ്ട് തമിഴ്നാട്ടിൽ രാമനാഥപുരംജില്ലയിലെ കീളക്കരയിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി  രചിച്ച പ്രകീർത്തനകാവ്യമാണ് പ്രശസ്തമായ ഖുത്വ് ബിയ്യത്ത്.സലാഹുദ്ദീൻ മദനി കുളപ്പാടം
ജിലാനി അനുസ്മരണ പ്രഭാഷണം നടത്തി.അൽ ഉസ്താദ് ഷംസുദ്ദീൻ സൈനി സഖാഫി അൽ കാമിലി ദുആ സമ്മേളനത്തിനു നേതൃത്വം നൽകി.