അഫ്ഗാനില്‍ ആക്രമണ പരമ്പര: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

single-img
25 February 2013

afganisthanഅഫ്ഗാനില്‍ ആക്രമണ പരമ്പരയില്‍ രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നഗരമായ ജലാലാബാദിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിലേക്കെത്തിയ കാറില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ ഗേറ്റില്‍ പരിശോധനയ്ക്കായി വാഹനം തടഞ്ഞപ്പോഴായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കെട്ടിടത്തിനും കേടുപാട് പറ്റി. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഇതിനു തൊട്ടുമുന്‍പ് ലോഗര്‍ പ്രവിശ്യയിലെ ഒരു ഹൈവേയിലെ പോലീസ് ചെക് പോസ്റ്റില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാനിലെത്തിയ ചാവേര്‍ സ്‌ഫോടനം നടത്തി. ഇതില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് ലോഗര്‍ പ്രവിശ്യയിലെ ബാരക്കി ബാരക്കിലുള്ള പോലീസ് ആസ്ഥാനത്തിന് മുന്‍പില്‍ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.