യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പി.പി തങ്കച്ചന്‍

single-img
24 February 2013

29TVTHANKACHAN_135897fയുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മുന്നണിയില്‍ നിന്ന് ഒരു കക്ഷിയും എല്‍ഡിഎഫിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.