രാജീവ് ഗാന്ധി വധം: പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി.തോമസ്

single-img
24 February 2013

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. സുപ്രീം കോടതി വധശിക്ഷ വിധിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അദേഹം അഭിപ്രായപ്പെട്ടത്. ഇവര്‍ക്കു ശിക്ഷ വിധിച്ച സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് കെ.ടി.തോമസ്.

മൂന്നു പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.കഴിഞ്ഞ 22 വര്‍ഷമായി തടവുശിക്ഷ അനുഭിക്കുകയാണ് മൂന്നു പ്രതികളും. അവര്‍ ഇതിനകം ജീവപര്യന്തത്തെക്കാള്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും ഇനി വധശിക്ഷ നടപ്പിലാക്കിയാല്‍ അതു രണ്ടു ശിക്ഷയാകുമെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞത്. താനുള്‍പ്പെടെയുള്ള സുപ്രീം കോടതി ബെഞ്ച് ഇക്കാര്യം പരിഗണിച്ചിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്കു നില്‍കിയ ശിക്ഷ ശരിയായിരുന്നുവെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം എന്നിവയിലൊന്നു മാത്രമേ നല്‍കാന്‍ കഴിയുമായിരുന്നുളിളു. നളിനിയ്ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തെ താന്‍ എതിര്‍ത്തിരുന്നതായും അദേഹം പറഞ്ഞു.