ചെയ്തത് ലഷ്‌കര്‍

single-img
24 February 2013

hyderabad blastരാജ്യത്തെ നടുക്കിയ ഹൈദരാബാദ് ഇരട്ടസ്‌ഫോടനത്തിനു പിന്നില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയിബയാണെന്നതിനു വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചു. സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് നഗരത്തിലെ ചില ട്രാഫിക് കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണു ലഷ്‌കര്‍ ബന്ധത്തിലേക്കു വിരല്‍ചൂണ്ടുന്നത്. ബാംഗളൂര്‍ ജയിലില്‍ക്കഴിയുന്ന ചില ലഷ്‌കര്‍ തീവ്രവാദികളെ ഇതേത്തുടര്‍ന്നു ദേശീയ അന്വേഷണസംഘം ചോദ്യംചെയ്തു. ഇരട്ടസ്‌ഫോടനവുമായി ബന്ധമുള്ള ചിലര്‍ കന്യാകുമാരിയില്‍ എത്തിയിട്ടുണെ്ടന്ന സൂചനയെത്തുടര്‍ന്നു പോലീസും രഹസ്യാന്വേഷണവിഭാഗവും അവിടെ വ്യാപകമായ തെരച്ചില്‍ നടത്തി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പരോക്ഷമായി ഏറ്റെടുക്കുന്ന തരത്തിലുള്ള ലഷ്‌കറിന്റെ കത്ത് അന്വേഷണസംഘം പരിശോധിക്കുകയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ലഷ്‌കര്‍ ഇ തോയിബ അയച്ച കത്തു ലഭിച്ചതായി ബിജെപി ആന്ധ്രപ്രദേശ് പ്രസിഡന്റ് ജി. കിഷന്റെഡ്ഡിയാണു വെളിപ്പെടുത്തിയത്. ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയതാണു കത്ത്. കത്ത് അബിദസ് പോലീസിനു കൈമാറിയെന്നും ബീഗം ബസാറിലും സ്‌ഫോടനം നടത്തുമെന്ന ഭീഷണി കത്തിലുണെ്ടന്നും അദ്ദേഹം പറഞ്ഞു. കിഷന്‍ റെഡ്ഡിയില്‍ നിന്നു കത്തു ലഭിച്ചിട്ടുണെ്ടന്നും ഇതു വിശദമായി പരിശോധിക്കുകയാണെന്നു പോലീസും അറിയിച്ചു.