ഇടുക്കിയില്‍ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

single-img
24 February 2013

idukki-dam-photosചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് ഇടുക്കി താഴുന്നു. ഇന്നലെ 2321.56 അടിയാണ് ജലനിരപ്പ്. 2280 അടിയിലേക്കു താഴ്ന്നാല്‍ ഇവിടെ നിന്നുള്ള വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിലയ്ക്കും. 3.08 മില്യണ്‍ യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉത്പാദനം. തൊട്ടടുത്ത ദിവസത്തേക്കാള്‍ ഇന്നലത്തെ ജലനിരപ്പ് 0.16 അടി കുറഞ്ഞിട്ടുണ്ട്. അണക്കെട്ടില്‍ ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമാണ് ജലനിരപ്പ് 2285 അടിയിലെത്തിയത്. അത് മണ്‍സൂണ്‍ തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മണ്‍സൂണ്‍ ശക്തമായതോടെ ഭീഷണി ഒഴിവാകുകയും ചെയ്തു. കടുത്ത ഉണക്കിന്റെ രണ്ടുമാസങ്ങളാണ് ഇനിയുമുള്ളത്.