ഹൈദരാബാദ് സ്‌ഫോടനം : പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചു

single-img
24 February 2013

ഹൈദരാബാദിലെ ദില്‍സുക് നഗറില്‍ ഇരട്ട സ്‌ഫോടനം നടന്ന സ്ഥലം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചു. രാവിലെ പതിനൊന്നു മണിയോടെ ബീഗംപേട്ട് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി, ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഉന്നത പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും അദേഹം സന്ദര്‍ശിച്ചു.