കേരളത്തിലേയ്ക്ക് ആര്‍ഡിഎക്‌സ് കടത്തിയെന്ന സന്ദേശം വ്യാജം

single-img
24 February 2013

ഹരിയാന സ്വദേശി കേരളത്തിലേയ്ക്ക് ആര്‍ഡിഎക്‌സ് കടത്താന്‍ ശ്രമിച്ചുവെന്ന് വ്യാജ സന്ദേശം. ഡല്‍ഹി പോലീസിനാണ് ഈ സന്ദേശം ലഭിച്ചത്. സന്ദേശത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് കേരള പോലീസിനെ വിവരമറിയിച്ചു. സംസ്ഥാനത്തു ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്കു വരികയായിരുന്ന കേരള എക്‌സ്പ്രസ് സേലം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട് പരിശോധന നടത്തി. എന്നാല്‍ പിന്നീടു സന്ദേശത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ നടത്തിയ അന്വേഷണത്തിലാണ് സന്ദേശം വ്യാജമാണെന്നു മനസ്സിലായത്. ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹരിയാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടുള്ള വിരോധം തീര്‍ക്കാനായി വ്യാജ സന്ദേശം അയച്ചതാണെന്നാണ് നിഗമനം.