പിസ്റ്റോറിയസിനു ജാമ്യം

single-img
23 February 2013

പ്രണയദിനത്തില്‍ കാമുകിയും പ്രശസ്ത മോഡലുമായ റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിനു ജാമ്യം ലഭിച്ചു. നാലു ദിവസത്തെ വാദത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിനു ജാമ്യം കിട്ടിയത്. പത്തു ലക്ഷം റാന്‍ഡ് കോടതിയില്‍ കെട്ടിവയ്ക്കണം. പാസ്‌പോര്‍ട്ടും ആയുധങ്ങളും പോലീസിനെ ഏല്‍പ്പിക്കാനും രണ്ടാഴ്ചയിലൊരിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും ജാമ്യ വിധിയില്‍ പറയുന്നു. ജൂലൈ നാലിനാണ് വിചാരണ തുടങ്ങുക.

വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെന്നു കരുതിയാണ് വെടിവച്ചതെന്നാണ് പിസ്റ്റോറിയസ് മൊഴി നല്‍കിയത്. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ പിസ്റ്റോറിയസ് റീവയെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് ആരോപിച്ചത്. കോടതിയില്‍ പിസ്റ്റോറിയസ് ഇത് നിഷേധിച്ചിരുന്നു.