മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി

single-img
23 February 2013

മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുമെന്ന് ഉറപ്പായി. കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഇതു സംബന്ധിച്ച തീരുമാനമെടുത്തു. കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കുന്നതോടെ ക്ലാസ്സിക്കല്‍ പദവിയിലേയ്ക്ക് മലയാളവും ഉയര്‍ത്തപ്പെടും. കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് ആണ് ഇക്കാര്യം അറിയിച്ചത്.

ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കണമെന്ന മലയാളത്തിന്റെ ആവശ്യം ന്യായമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനുള്‍പ്പെടുന്ന വിദഗ്ധ സമിതി നേരത്തെ അംഗീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉപസമിതിയും ഈ തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. കേരളത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.