സൗരയൂഥത്തിനു പുറത്തു ഏറ്റവും ചെറിയ ഗ്രഹം

single-img
23 February 2013

സൗരയൂഥത്തിനു പുറത്തു ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ചെറിയ ഗ്രഹം കണ്ടെത്തി. ആകാശഗംഗയിലെ ബുധനേക്കാള്‍ ചെറുതാണ് പുതിയ ഗ്രഹം എന്ന പ്രത്യേകതയുമുണ്ട്. കെപ്ലര്‍ 37ബി എന്നാണ് ഗ്രഹത്തിനു പേരു നല്‍കിയിരിക്കുന്നത്. സൗരയൂഥത്തിനു പുറത്തു സൂരയനെപ്പോലെ ഒരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഈ ഗ്രഹത്തിനു ചന്ദ്രന്റെ വലിപ്പമാണ് ഉള്ളത്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്‌സോ ഗ്രഹം എന്നാണ് വിളിക്കുന്നത്. കെപ്ലര്‍ 37 ബിയുടെ ഒപ്പം അതിനെക്കാള്‍ വലിപ്പമുള്ള രണ്ട് ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയിട്ടുണ്ട്. കെപ്ലര്‍ 37സി, കെപ്ലര്‍ 37ഡി എന്നിങ്ങനെയാണ് ഈ ഗ്രഹങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. നാസയുടെ കെപ്ലര്‍ ദൗത്യത്തിലാണ് ഇവ കണ്ടെത്തിയത്. ഈ ഗ്രഹങ്ങളുടെ നക്ഷത്രം ഭൂമിയില്‍ നിന്നും 215 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.