ഹൈദരാബാദ് സ്‌ഫോടനം; പതിനഞ്ചംഗ അന്വേഷണ ടീം

single-img
23 February 2013

ഹൈദരാബാദിലെ ദില്‍സുക് നഗറലുണ്ടായ ഇരട്ട സ്‌ഫോടനം പതിനഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കും. ചില പ്രധാനപ്പെട്ട തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞതായി ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി പി.സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു. എന്നാല്‍ ആരാണു സ്‌ഫോടനത്തിനുത്തരവാദി എന്നതു സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ എസ്.സി.സിന്‍ഹയുമായി കേസിന്റെ അന്വേഷണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ആവിഷ്‌കരിക്കുമെന്നും സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു. ‘ 1995 മുതല്‍ ഹൈദരാബാദില്‍ ആക്രമണങ്ങള്‍ നടത്തി പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഭീകരര്‍ ശ്രമിീക്കുകയാണ്. ചിലതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അതിലധികം തടയാനും സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.’
ഹൈദരാബാദിലെ പ്രധാന ഇടങ്ങളില്‍ 3,500 ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.