ആണവ പദ്ധതി ഉപേക്ഷിക്കുന്നത് ആപത്തെന്ന് ഉത്തരകൊറിയ

single-img
22 February 2013

north_korea_mapഅമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആണവ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. യുഎസുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനായി ലിബിയ 2003ല്‍ അവരുടെ ആണവപദ്ധതി നിര്‍ത്തിവച്ചു. ലിബിയന്‍ നേതാവ് മുവമ്മര്‍ ഗദ്ദാഫി പിന്നീട് പുറത്താക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കന്‍ സൈന്യം ഇതിനൊക്കെ സഹായം നല്‍കുകയും ചെയ്തു. ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഉത്തരകൊറിയയുടെ തീരുമാനം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് ലിബിയയ്ക്കു സംഭവിച്ച ദുരന്തം തെളിയിക്കുന്നുവെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ ചൂണ്ടിക്കാട്ടി. അന്തര്‍ദേശീയ സമൂഹത്തെ വെല്ലുവിളിച്ച് കഴിഞ്ഞയാഴ്ച ഉത്തരകൊറിയ മൂന്നാംവട്ടവും ആണവപരീക്ഷണം നടത്തുകയുണ്ടായി.