പി.ജെ. കുര്യന്‍: കേന്ദ്ര നിലപാട് ഇന്നു പാര്‍ലമെന്റില്‍ അറിയിക്കും

single-img
22 February 2013

pj kuryanസൂര്യനെല്ലി കേസില്‍ പ്രഫ. പി.ജെ. കുര്യനെതിരേ പുതുതായി ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇന്നു പാര്‍ലമെന്റിനെ അറിയിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ് ഇത് സംബന്ധിച്ചു പ്രസ്താവന നടത്തു ക. വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ ഇടത് എംപിമാര്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന രാജ്യസഭയുടെ കാര്യോപദേശക സമിതിയിലാണ് ഇടത് അംഗങ്ങള്‍ കുര്യന്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് 12 നു ശൂന്യവേളയില്‍ പ്രസ്താവനയായി അറിയിക്കാമെന്നു കമല്‍നാഥ് വ്യക്തമാക്കിയെങ്കിലും ചോദ്യോത്തരവേളയില്‍ തന്നെ പ്രസ്താവന നടത്തണമെന്നു സിപിഎം നേതാക്കള്‍ ശഠിച്ചതിനെത്തുടര്‍ന്നു കമല്‍നാഥ് ഇക്കാര്യത്തില്‍ സമ്മതം അറിയിക്കുകയായിരുന്നു.