കോഹിനൂര്‍ രത്‌നം തിരിച്ചുതരില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി

single-img
22 February 2013

koh-i-noordiamondബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍നിന്നു കൈവശപ്പെടുത്തിയ 105 കാരറ്റ് കോഹിനൂര്‍ രത്‌നം തിരിച്ചുതരില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി. 1850ല്‍ വിക്‌ടോറിയ രാജ്ഞിക്കു സമ്മാനിക്കപ്പെട്ടതാണു രത്‌നം. രാജ്ഞിയുടെ കിരീടത്തില്‍ കോഹിനൂര്‍ പതിച്ചിട്ടുണ്ട്. ടവര്‍ ഓഫ് ലണ്ടനില്‍ രത്‌നം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞി ഇന്ത്യയില്‍ വന്നപ്പോഴും രത്‌നം തിരിച്ചുതരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തിരിച്ചുനല്കുന്ന പ്രവണതയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അതു ബുദ്ധിപരമാണെന്നു തോന്നുന്നുമില്ല: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു ഡേവിഡ് കാമറോണ്‍ പ്രതികരിച്ചു.