കര്‍ണാടകയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ച് കോണ്‍ഗ്രസിലേക്ക്

single-img
22 February 2013

karnataka-map evarthaതദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്കു തിരിച്ചടി നല്‍കി രണ്ടു മന്ത്രിമാര്‍കൂടി രാജിവച്ചു. വനംമന്ത്രി സി.പി. യോഗീശ്വര, ചെറുകിട വ്യവസായമന്ത്രി രാജുഗൗഡ എന്ന നരസിംഹ നായ്ക് എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് രാജിക്കത്തു നല്‍കിയത്. നേരത്തെ ഇരുവരും ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിനെ സന്ദര്‍ശിച്ച് രാജിവയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇരുവരും കോണ്‍ഗ്രസില്‍ ചേരുവാന്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.