ഒടുവില്‍ ബാഴ്‌സ വീണു

single-img
22 February 2013

Kevin+Prince+Boateng+AC+Milanചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ എസി മിലാനു മുമ്പില്‍ ബാഴ്‌സലോണ തോല്‍വി സമ്മതിച്ചു. അതും ഏകപക്ഷീയമായ രണ്ടു ഗോളിന്. എവേ ഗോള്‍ പോലും കണെ്ടത്താന്‍ സാധിക്കാതെയാണ് ലയണല്‍ മെസിയുടെ ബാഴ്‌സലോണ മിലാനില്‍ നിന്നു മടങ്ങിയത്. ഘാന താരം കെവിന്‍ പ്രിന്‍സ് ബോട്ടെംഗും (56) സുല്ലി മുണ്ടാരിയുമാണ് (81) ബാഴ്‌സലോണയുടെ തലക്കനത്തിനുമേല്‍ പ്രഹരമേല്‍പ്പിച്ച് സാന്‍സിറൊയില്‍ ഹീറോ ആയത്. ഇതോടെ ക്വാര്‍ട്ടറിലേക്കുള്ള പാതി ദൂരം ഇറ്റാലിയന്‍ ക്ലബ് കടന്നു. ബാഴ്‌സലോണയുടെ തട്ടകമായ ന്യൂകാമ്പില്‍ മാര്‍ച്ച് 12 നു നടക്കുന്ന രണ്ടാം പാദ പോരാട്ടത്തില്‍ സമനില നേടിയാലും ഒരു ഗോളിന്റെ വ്യത്യാസത്തില്‍ തോല്‍വി വഴങ്ങിയാലും എസി മിലാനു ക്വാര്‍ട്ടറില്‍ കടക്കാം. അതേസമയം, രണ്ടാം പാദത്തില്‍ മൂന്നു ഗോളിന്റെ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ സ്പാനിഷ് വമ്പനായ ബാഴ്‌സലോണയ്ക്കു അവസാന എട്ടില്‍ ഇടം നേടാന്‍ സാധിക്കൂ.