മഅദനിയെ ജയിലിലേക്കു മാറ്റി

single-img
21 February 2013

Abdul_Nasar_Madaniചികിത്സയ്ക്കായി വൈറ്റ്ഫീല്‍ഡ് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തിരിച്ചു പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റി. ചികിത്സ പൂര്‍ത്തിയാക്കാതെയാണ് ജയിലിലേക്ക് മാറ്റിയതെന്നാണ് വിവരം. സൗഖ്യ ആശുപത്രിയില്‍ നിന്നു പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സിലാണ് മഅദനിയെ ജയിലിലേക്കു കൊണ്ടുപോയത്. ഭാര്യ സൂഫിയ മഅദനിയും രണ്ടുമക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ചികില്‍സ തുടരണമെങ്കില്‍ വീണ്ടും ജയില്‍ അധികൃതരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.