എം.ബി.രാജേഷ്‌ എംപിയ്‌ക്ക്‌ പോലീസ്‌ മര്‍ദ്ദനം

single-img
21 February 2013

പി.ജെ.കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്റിലേയ്‌ക്ക്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത എംപിമാരെ പോലീസ്‌ മര്‍ദ്ദിച്ചതായി ആരോപണം. കേരളത്തില്‍ നിന്നുള്ള എം.ബി.രാജേഷ്‌, ടി.എന്‍.സീമ എന്നിവരെയാണ്‌ പോലീസ്‌ മര്‍ദ്ദിച്ചത്‌. തന്നെ ബൂട്ടിട്ട്‌ ചവിട്ടിയതായും എം.ബി.രാജേഷ്‌ പറഞ്ഞു. അദേഹമുള്‍പ്പെടെ പ്രതിഷേധിക്കാന്‍ എത്തിയവരെ മുഴുവന്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തു നീക്കി. എം.പി മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന്‌ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.