ഇസ്രത്ത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ : ഐപിഎസ്‌ ഓഫീസര്‍ അറസ്റ്റില്‍

single-img
21 February 2013

ഗുജറാത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്ത്‌ ജഹാനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനായ ജി.എല്‍.സിംഗളിനെ സിബിഐ അറസ്‌റ്റു ചെയ്‌തു. സിംഗളിന്റെ വീട്ടിലും ഓഫീസിലും പോലീസ്‌ റെയ്‌ഡ്‌ നടത്തി. നിലവില്‍ ഗുജറാത്ത്‌ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ സൂപ്രണ്ടാണ്‌ സിംഗള്‍.
ഇസ്രത്ത്‌ ജഹാനും മലയാളിയ പ്രാണേഷ്‌ കുമാറും ഉള്‍പ്പെടെ നാലു പേര്‍ 2004 ജൂണിലാണ്‌ അഹമ്മദാബാദിനു സമീപം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ഇവര്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ തീവ്രവാദികളാണെന്നും പോലീസുമായുണ്ടായ ഏറ്റുമുട്ടലിനാണ്‌ കൊല്ലപ്പെട്ടതെന്നുമായിരുന്നു ഐദ്യോഗിക വിശദീകരണം. ലഷ്‌കര്‍ ഇ തൊയ്‌ബ സംഘാംഗങ്ങളാണ്‌ ഇവരെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ ഇത്‌ തെറ്റാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ്‌ നാലു പേരെയും വധിച്ചതെന്നും ഗുജറാത്ത്‌ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. സംഭവ സമയത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന ജി.എല്‍. സിംഗളിനു വ്യാജ ഏറ്റുമുട്ടല്‍ പദ്ധതിയില്‍ നിര്‍ണായക പങ്കുണ്ടായിരുന്നതായി സിബിഐ ആരോപിക്കുന്നു.