ചില മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുന്നു: ഐഎഎസ് ഉദ്യോഗസ്ഥര്‍

single-img
21 February 2013

secretariatlചില മന്ത്രിമാര്‍ അഴിമതിക്ക് പ്രേരിപ്പിക്കുവെന്ന ആരോപണവുമായി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ഈ സാഹചര്യത്തില്‍ അഴിമതിക്കേസുകളില്‍ കുടുങ്ങാതിരിക്കാന്‍ കാബിനറ്റ്‌നോട്ടില്‍ വകുപ്പ് സെക്രട്ടറിമാരുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ജനുവരി നാലിന് ചേര്‍ന്ന യോഗത്തിലാണ് ഐഎഎസുകാര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ചില മന്ത്രിമാര്‍ ചില വിവാദ പദ്ധതികളെ അനുകൂലിക്കാന്‍ നിര്‍ബന്ധിക്കുവെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ പരാതി.