ഹൈദരാബാദ് ആക്രമണം: സൂചന നേരത്തെ ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി

single-img
21 February 2013

Sushil-Kumar-Shindeആന്ധ്രാപ്രദേശില്‍ ചില ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ നീക്കം നടത്തുന്നതായി രണ്ടുദിവസം മുന്‍പ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ആക്രമണം എവിടെ, എപ്പോള്‍ നടത്തുമെന്ന് വ്യക്തമായിരുന്നില്ലെന്നും എന്നാല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന പരിശോധന നടത്തിയിരുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നതായും സംസ്ഥാനം ഇതിനകം തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും ഷിന്‍ഡെ അറിയിച്ചു.