ഹൈദരാബാദ് സ്‌ഫോടനം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം

single-img
21 February 2013

ManmohanSingh.jpg67ന്യൂഡല്‍ഹി: ഹൈദരാബാദിലെ ദില്‍സൂക്ക് നഗറില്‍ ഇന്ന് വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയിച്ചു. ഹൈദരാബാദ് ഇരട്ടസ്‌ഫോടനത്തില്‍ 20 -ല്‍ അധികം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഏഴ് മണിക്കാണ് ആദ്യസ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് അഞ്ച് മിനുട്ടിനുശേഷം രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായത്.